ഓഗസ്റ്റ് 13 - എ.എഫ്.സി. കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യ നേടി. ഫൈനലില്‍ തജാക്കിസ്ഥാനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത് .
ഓഗസ്റ്റ് 13 - ബെയ്ജിങ് ഒളിമ്പിക്സിലെ 200 മീ. ബട്ടര്‍ഫ്ളൈ നീന്തലില്‍ അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സ് സ്വര്‍ണ്ണം നേടി. ഇതോടെ ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടുന്ന താരമെന്ന ബഹുമതി ഫെല്‍പ്സിന് സ്വന്തമായി.
ജൂലൈ 31 - ബാബാ ആംതെയുടെ മകന് പ്രകാശ് ആംതെയ്ക്കും മരുമകള്‍ മന്ദാകിനി ആംതെയ്ക്കും 2008-ലെ രമണ്‍ മഗ്സാസെ അവാര്‍ഡ്
ജൂലൈ 30 - സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ, ബിരുദാനന്തര പഠനത്തിന് 3000 രൂപ മുതല്‍ 5000 രൂപ വരെ സ്കോളര്‍ഷിപ്പ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ജൂലൈ 29 - കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയ്ക്ക് ആവശ്യമായ 246 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പാട്ടവ്യവസ്ഥകളോടെ കമ്പനിക്ക് കൈമാറി.
ജൂലൈ 29 - 2008-ലെ മലയാറ്റൂര്‍ അവാര്‍ഡിന് കെ.പി. രാമനുണ്ണി അര്‍ഹനായി.
ജൂലൈ 26 - അഹമ്മദാബാദില്‍ ബോംബ് സ്ഫോടന പരമ്പര. അമ്പതില്‍ അധികം പേര് മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജൂലൈ 19 - ഏഴാം ക്ലാസ്സിലെ പാഠപുസ്തകം മാറ്റണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗ് നടത്തിയ സമരത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വാലില്ലാപ്പുഴ എ.എല്‍.പി. സ്കൂള്‍ പ്രധാനാധ്യാപകനായ ജയിംസ് അഗസ്റ്റിന് മരിച്ചു.